Latest NewsKeralaNews

കെ.സുധാകരന്റെ ജീവന് ഭീഷണി: സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്

കെ.സുധാകരന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലീസ്

കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമാനത്തിലെ പ്രതിഷേധത്തിനു പിന്നാലെ, കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന് നേരെ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇതോടെ, കെ.സുധാകരന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സുധാകരനു നേരെ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.

Read Also: അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ അനാവശ്യ പ്രതിഷേധം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

കണ്ണൂര്‍ നാടാലിലെ സുധാകരന്റെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ സുധാകരന്റെ യാത്രയ്ക്കും സായുധ പൊലീസിന്റെ അകമ്പടിയുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ സുധാകരന്റെ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണ്, ഇപ്പോള്‍ സായുധ പൊലീസിന്റെ സുരക്ഷ കൂടി ഏര്‍പ്പെടുത്തിയത്.

അതേസമയം, വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമക്കേസിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ പ്രായം പോലും അറിയാതെയാണ് പൊലീസിന്റെ എഫ്‌ഐആര്‍. വിമാനത്തില്‍ പ്രതിഷേധിച്ചരെ തല്ലിയത് ഇ.പി.ജയരാജനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button