Latest NewsIndia

വെെറല്‍ വീഡിയോ – കാര്‍ ഡ്രൈവറുടെ ശ്രദ്ധ തിരിച്ച് 40 ലക്ഷം തട്ടി;പിന്നില്‍ തക് തക് സംഘം

ന്യൂഡല്‍ഹി : പട്ടാപ്പകല്‍ രാജ്യതലസ്ഥാനത്ത് 40 ലക്ഷം തട്ടി. പണം തട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറല്‍. വാഹനങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന തക് തക് എന്ന മോഷണ സംഘമാണ് ഇതിന് പിന്നില്‍ എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ഡ്രൈവറുടെ ശ്രദ്ധ തിരിച്ചതിനു ശേഷം വാഹനത്തിനുള്ളിലെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയാണ് ഈ സംഘത്തിന്‍റെ പതിവ്.

ദില്ലിയിലെ സൗത്ത് എക്‌സ്റ്റെന്‍ഷന്‍ മാര്‍ക്കറ്റിലാണ് സംഭവം കാന്‍പൂരില്‍ നിന്നെത്തിയ കുടുംബത്തിന്‍റെ 40 ലക്ഷമാണ് നഷ്ടപ്പെട്ടത്. കാറിലിരുന്ന കുടുംബം പുറത്ത് പോയ സമയത്ത് വാഹനത്തിന്‍റെ മുന്നില്‍ പണം വിതറി ഡ്രൈവറുടെ ശ്രദ്ധ തിരിച്ച് ഡിക്കി തുറന്നാണ് ലക്ഷങ്ങള്‍ തട്ടിയത്.

മൂന്നു പേരടങ്ങുന്ന സംഘം വളരെ ആസൂത്രിതമായാണ് പണം മോഷ്ടിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനു മുമ്ബും ഇവര്‍ ഇതേ തരത്തിലുള്ള മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിക്കാനുള്ള വാഹനം നിശ്ചയിച്ചുകഴിഞ്ഞാല്‍ ഏറെ സമയം പിന്തുടര്‍ന്നതിന് ശേഷമായിരിക്കും മോഷണം നടത്തുകയെന്ന് പോലീസ് പറയുന്നു. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വിഡിയോ ഇതിനകം വെെറലായിക്കഴിഞ്ഞിരിക്കുകയാണ്.

വീഡിയോ കടപ്പാട്  : ന്യൂസ് നേഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button