പത്തനംതിട്ട: ശബരിമല ദർശനത്തിനായി യുവതികൾ എത്തിയ സംഭവത്തിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലേക്ക് ശബരിമല കർമ്മ സമിതിയുടെ പ്രതിഷേധ മാർച്ച്.
അതേസമയം ശബരിമല ദർശനത്തിനെത്തിയ യുവതികളെ എന്തുവന്നാലും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു . യുവതികൾ അപ്പാച്ചിമേട്ടിൽ എത്തിയപ്പോഴേക്കും ദർശനം കഴിഞ്ഞ് തിരിച്ചെത്തിയവരും അയ്യപ്പ കർമസമിതിയിലെ അംഗങ്ങളും യുവതികൾക്ക് നേരെ ഓടിയെത്തി പ്രതിഷേധം നടത്തുകയായിരുന്നു.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ യുവതികളിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പോലീസ് ഇവരെ തിരിച്ചിറക്കുകയാണ്. കനകദുര്‍ഗ്ഗ, അഡ്വ. ബിന്ദു എന്നീ യുവതികളാണ് ദർശനം നടത്താൻ എത്തിയത്. എന്നാൽ ഇരുവരും പോകാൻ തയ്യാറായിരുന്നില്ല. പോലീസ് തിരികെ കൊണ്ടുവരണമെന്നും യുവതികൾ പറഞ്ഞു.
Post Your Comments