KeralaLatest News

മനിതി സംഘത്തിന് നേരെ നെയ്യാറ്റിൻകരയിൽ പ്രതിഷേധം

ശബരിമലയിൽ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് നേരെ നെയ്യാറ്റിൻകരയിൽ പ്രതിഷേധം. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിലായിരുന്നു ശബരിമല കർമ്മസമിതി നേതൃത്വത്തിലുള്ള പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ കാണാനായി ഇന്നലെ രാത്രി തലസ്ഥാനത്തെത്തിയെങ്കിലും അനുമതി ലഭിക്കാതെ തിരിച്ചുള്ള മടക്കയാത്രയ്ക്കിടയിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

മനിതി സംഘം യാത്ര ചെയ്ത ട്രെയിൻ പോയശേഷം പ്രവർത്തകർ റെയിൽവേ സ്റ്റേഷൻ ചാണകവെള്ളം തളിച്ച് കഴുകി വൃത്തിയാക്കി .ആശ്രമം പ്രശാന്ത്,മഞ്ചത്തലസുരേഷ്,
ആലംപെറ്റ ശ്രീകുമാർ, നടരാജൻ, ഷിബു രാജകൃഷ്ണ, പ്രദീപ്, രാധാകൃഷ്ണൻ, രാമേശ്വരം ഹരി, കൂട്ടപ്പന മഹേഷ്,ഋഷികേശൻ ,ലാലു, വിപിൻ, കിഴകെല്ല ഹരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നാമജപത്തോടെ കൂടിയുള്ള പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button