മുസാഫര്‍നഗര്‍: മുസാഫര്‍ നഗര്‍ കലാപക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിഖേഡ ഗ്രാമവാസിയായ സൊദന് സിംഗിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കൊലപാതകമാണെന്ന് മകന് ആരോപിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
പിതാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് മകന് പോലീസില്‍ പരാതി നല്കി. അനൂപ്, രാജേഷ്, സുനില്‍ കുമാര്‍, രാംഗോപാല്‍ തുടങ്ങിയവരാണ് കൊല നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments