Latest NewsKeralaKuwait

കുവൈത്തില്‍ 2,799 വിദേശികളെ പിരിച്ചു വിട്ടു

കുവൈത്ത് സിറ്റി : 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കുവൈറ്റില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് 2,799 വിദേശികളെ പിരിച്ചു വിട്ടതായി സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു. സ്വദേശിവത്കരണത്തിനായി കമ്മീഷന്‍ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയുടെ ആദ്യ വര്‍ഷത്തില്‍ തന്നെ ഇത് വിജയകരമായി നടപ്പാക്കിയതായി കമ്മീഷണിലെ ഉന്നത വക്താവ് അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും 1,507 പേരെയാണ് പിരിച്ചു വിട്ടത്. ഇനിയും 41,741 പേരെ കൂടി പിരിച്ചു വിടും. രാജ്യത്ത് 13,523 സ്വദേശികള്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വദേശിവത്കരണ പ്രക്രിയ ത്വരിതപ്പെടുത്തുവാനാണ് സര്‍ക്കാര്‍ നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button