ശബരിമല ദർശനം നടത്താനെത്തിയ യുവതികളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ യുവതികളെ തിരിച്ചിറങ്ങുന്നു. യുവതികൾ സി ഐ യുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പിന്തിരിയാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധം മൂലം പോലീസിന്റെ നീക്കങ്ങൾ തുടരാൻ സാധിച്ചില്ല.
ഇതിനിടെ കടകം പള്ളി സുരേന്ദ്രൻ പ്രതികരണവുമായി എത്തിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും മലകയറാന്‍ എത്തിയത്. ഇതിനിടെയാണ് യുവതികളെ പന്തിരിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ അറിയിച്ചത്. യുവതികള്‍ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ യുവതികളുടെ ജീവന് സംരക്ഷണം ഒരുക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.
ഭക്തജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് പരോക്ഷമായി വിശദീകരിക്കുകയാണ് മന്ത്രി ചെയ്തത്. കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിനു മുന്നിലും കനക ദുർഗ്ഗയുടെ വീടിനു മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തുന്നുണ്ട്. വലിയ നടപ്പന്തല്‍ മുതല്‍ സന്നിധാനം വരെ വന്‍ പൊലീസ് സന്നാഹം അണിനിരന്നിട്ടുണ്ട്.
Post Your Comments