തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കിയ നടപടിയെ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം തകരുന്ന ഒരു നിലപാടും പോലീസ് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ദര്‍ശനത്തിനായി സന്നിധാനയേ്ക്കു തിരിച്ച തങ്ങളെ പോലീസ് തന്ത്രപരമായി ഇറക്കിയെന്നാണ് ഇന്ന് ദര്‍ശനത്തിനെത്തിയ യുവതികളിലൊരാളായ ബിന്ദുവിന്റെ ആരോപം. അതേസമയം കഴിഞ്ഞ ദിവസം ദര്‍ശനത്തിയ മനിതി സംഘത്തിനും പ്രതിഷേധകരെ ഭയന്ന് തിരിച്ച് ഇറങ്ങേണ്ടി വന്നിരുന്നു.
Post Your Comments