ഇസ്ലാമാബാദ്: ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങി ആസിയ ബീബി. മതനിന്ദാക്കേസില്‍ പാക് സുപ്രീംകോടതി അടുത്തിടെയാണ് ക്രൈസ്തവ വീട്ടമ്മയായ ആസിയാ ബീബിയെ ജയിൽ മോചിതയാക്കിയത്. കനത്ത സുരക്ഷാവലയത്തില്‍ ആസിയാ ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കും. ആസിയായുടെ ജീവന് ഭീഷണിയുള്ളതിനാല്‍ സര്‍ക്കാര്‍ സുരക്ഷയില്‍ രഹസ്യകേന്ദ്രത്തിലാണു താമസം.
എട്ടു വര്‍ഷത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയായെ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. എന്നാല്‍ ആസിയായെ കുറ്റവിമുക്തയാക്കി വിട്ടയച്ചതിന് കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അടക്കമുള്ളവര്‍ക്ക് എതിരെ തീവ്രവാദികള്‍ വധഭീഷണി മുഴക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു വിദേശത്ത് കുടിയേറാനുള്ള അപേക്ഷ നല്കി കാത്തിരിക്കുകയണ് ആസിയ.
Post Your Comments