KeralaLatest News

അതിരുവിട്ട് ടിക് ടോക്; കടിഞ്ഞാണിടാനൊരുങ്ങി കേരള പൊലീസ്

കുറച്ചുമാസം മുന്നേവരെ യുവാക്കളുടെ ഹരമായിരുന്ന ചൈനീസ് ആപ്പ് ആയിരുന്നു മ്യൂസിക്‌ലി. എന്നാല്‍ ഇന്ന് തരംഗമായിരിക്കുന്ന മറ്റൊരു ആപ്പാണ് ടിക് ടോക്. ഇപ്പോള്‍ പ്രായബേധമന്യേ എല്ലാവരും ടിക് ടോക്ക് വീഡിയോകള്‍ ചെയ്യുന്നു. എന്നാല്‍ മാന്യമല്ലാത്തതും അധിക്ഷേപകരവുമായ ടിക്ടോക്ക് വീഡിയോകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങുകയാണ് കേരള പൊലീസ്.

പ്രേമം തകര്‍ന്നത് ആഘോഷിക്കാനും തേച്ചിട്ട് പോയ അവനെ/ അവളെ ചീത്ത വിളിച്ച് അവഹേളിക്കുകയും ചെയ്യുന്ന വീഡിയോകളാണ് കേരള പൊലീസിനെ ഇത്തരമൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. സതീഷന്റെ മോനെ തെറി വിളിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ ഈയടുത്ത് വൈറലായിരുന്നു. അതേ സമയം തന്നെ മലപ്പുറത്തെ കിളിനക്കോട് വെച്ച് പെണ്‍കുട്ടികള്‍ക്ക് അധിക്ഷേപമേല്‍ക്കേണ്ടി വന്നതും വാട്ടസ്ആപ്പ് വീഡിയോ കാരണമായിരുന്നു. അതിന് മറുപടി നല്‍കിയ നാട്ടുകാരായ ആളുകളുടെ വീഡിയോ പിന്നീട് വന്‍ വിമര്‍ശനത്തിനാണ് വഴിവെച്ചത്.

ഇതേ രൂപത്തില്‍ പുറത്തിറങ്ങിയ മലപ്പുറത്തെ അബ്ദു റസാക്കിന് മറുപടി കൊടുത്തുള്ള വീഡിയോയും വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പെണ്‍കുട്ടികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. സാമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്നും ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകണം നമ്മുടെ ഇടപെടലുകള്‍ എന്നും കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

ലോകത്തെ അഞ്ചാമത്തെ വലിയ ആപ്പ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ആപ്പാണ് ടികി ടോക്. ഡു ഇന്‍ എന്ന ആപ്പും മ്യൂസിക്‌ലിയും സമന്വയിപ്പിച്ചാണ് ടിക് ടോക് ഉണ്ടാക്കിയിരിക്കുന്നത്. വിപണി ഒന്നടങ്കം കീഴടക്കിയ ഈ ആപ്പിന് 50 കോടിയിലധികമാണ് ഉപഭോക്താക്കള്‍.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ നാടിനിതെന്തെന്തുപറ്റി?
സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെയും സൈബര്‍ലോകത്തെയും സംസാരവിഷയം.അതിരുകടക്കുന്ന ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തുക തന്നെ വേണം
ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകള്‍ ..

https://www.facebook.com/keralapolice/videos/268686620492700/

shortlink

Related Articles

Post Your Comments

Related Articles


Back to top button