ഡൽഹി : വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്ത 638781 എന്ന നമ്പറിൽ തലപുകഞ്ഞ് സോഷ്യൽ മീഡിയ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ‘വൺ ടൈം പാസ്വേഡ്’ എന്നുതോന്നിക്കുന്ന 638781 എന്ന നമ്പർ മന്ത്രി ട്വീറ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമായ സുഷമ, ട്വീറ്റ് ചെയ്തപ്പോള്‍ തനിക്ക് അബദ്ധം പിണഞ്ഞതാണോയെന്നു പോലും വിശദീകരിക്കാതെ 20 മിനിറ്റിനകം ട്വീറ്റ് പിന്‍വലിച്ചു. 1.2 കോടി ഫോളോവേഴ്സുണ്ട് സുഷമയുടെ അക്കൗണ്ടിൽ.
ഇതൊക്കെയായിട്ടും 638781 നു പിന്നിലെ നിഗൂഢതയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ‘ഗവേഷകര്‍’. സിംഗപ്പൂരിലെ ഒരു പോസ്റ്റല്‍ കോഡാണെന്നാണ് ചിലര്‍ കണ്ടുപിടിച്ചത്. എന്തിന്റെയെങ്കിലും ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ആയിരിക്കാമെന്നു മറ്റു ചിലര്‍ പറയുന്നു. സുഷമ തങ്ങളോട് എന്തോ രഹസ്യം പറയാൻ ശ്രമിക്കുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments