തിരുവനന്തപുരം: സര്‍ക്കാര്‍ വക നാടകമാണ് ശബരിമലയില്‍ ഇപ്പോള്‍ നടമാടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ കലാപ ഭൂമിയാക്കാന്നുതിനുളള ആരുടെ ഭാഗത്ത് നിന്നുളള നീക്കവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഇതേ സമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തില്‍ പ്രതികരിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനായി കലാപങ്ങള്‍ക്കും പ്രതിഷേധത്തിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് ചെന്നിത്തല പ്രതികരിച്ചത്.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ഇത്തരത്തിലുളള നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments