Latest NewsKeralaNews

‘രക്തം കുടിക്കുന്ന ഡ്രാക്കുള’; മുല്ലപ്പള്ളിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല: പി. ജയരാജന്‍

ഇപ്പോള്‍ അല്‍ഷീമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും.

കണ്ണൂർ: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കണ്ണൂരിലെ മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടറി പദവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി പി. ജയരാജന്‍. ‘കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് “രക്തം കുടിക്കുന്ന ഡ്രാക്കുള” എന്ന വിശേഷണമാണ് ഇവര്‍ ചാര്‍ത്തിയത്. പി. ജയരാജന്‍ പറഞ്ഞു. ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് “രക്തം കുടിക്കുന്ന ഡ്രാക്കുള” എന്ന വിശേഷണമാണ് ഇവര്‍ ചാര്‍ത്തിയത്. ഇപ്പോള്‍ അല്‍ഷീമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും. ഈ മാന്യദേഹത്തിന്റെ ഇപ്പൊളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും.

Read Also: നമ്മുടെ ആവാസ വ്യവസ്ഥയില്‍ പക്ഷി-മൃഗാദികള്‍ക്ക് വലിയ പ്രാധാന്യം: മുഖ്യമന്ത്രി

നിങ്ങള്‍ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല. എന്റേത്.ഒരു കമ്മ്യുണിസ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്.പാര്‍ട്ടിയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്കൊപ്പമാണ് കോണ്‍ഗ്രസ്സും രംഗത്തുള്ളത്. ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്‌.അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്.

സിപിഎമ്മില്‍ ശുദ്ധീകരണം പൂര്‍ണമാകണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി സ്ഥാനമൊഴിയണമെന്നായിരുന്നു മുല്ലപ്പള്ളി ഇന്നു രാവിലെ പ്രതികരിച്ചത്. കണ്ണൂര്‍ ലോബിക്കെതിരായ നീക്കമാണ് സിപിഎമ്മില്‍ നടക്കുന്നത്. സെക്രട്ടറിയാകാന്‍ എന്ത് ട്രാക്ക് റെക്കോര്‍ഡാണ് വിജയരാഘവനുള്ളത്. പാര്‍ട്ടിയില്‍ യോഗ്യതയുള്ള മറ്റ് എത്രയോ പേരുണ്ട്. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ സിപിഎമ്മിനെ നയിക്കാന്‍ വിജയരാഘവനാകില്ല. പി ജയരാജനൊക്കെ എത്രയോ ഭേദമാണ്. പല വിമര്‍ശനങ്ങളും ഉണ്ടെങ്കിലും അദ്ദേഹം അഴിമതിക്കാരനല്ല. പി ജയരാജന്റെ മക്കളും അഴിമതിക്കാരല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button