വയനാട്: കല്‍പറ്റയില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് ഇരുവരെയും റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. കല്‍പറ്റ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുന്നത്. മീനങ്ങാടി സ്വദേശികളായ രാജുവിനേയും ഇയാളുടെ സഹായി അനിലിനേയും കേസില്‍ റിമാന്‍റ് ചെയ്തിരിക്കുന്നത്. പ്രതികളുടെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെങ്കിലും കൊലപാതകം നടത്തി എന്ന് സമ്മതിച്ചതിനാല്‍ പോലീസ് ഇനി കസ്റ്റഡി ആവശ്യം ഉന്നയിക്കില്ല. കല്‍പറ്റ പുളിയാര്‍മലയിലുള്ള വിസ്പറിംഗ് വുഡ്സ് റിസോര്‍ട്ട് നടത്തിപ്പുകാരനായാ വിന്‍സന്‍റ് സാമുവേലിനെയാണ് പ്രതികളായ 2 പേരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
വിന്‍സന്‍റ് സാമുവേല്‍ തന്‍റെ ഭാര്യയെ നഗ്ന ചിത്രങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി, പലതവണ ബലാത്സംഗം ചെയ്തു. തനിക്ക് അയാളോടുള്ള പകകാരണമാണ് കൊല ചെയ്തതെന്നാണ് രാജു പൊലീസ് നല്‍കിയ മൊഴി. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച റിസോര്‍ട്ടിലെത്തി കൊലപാതകം നടത്തിയതാണെന്നും രാജു പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അറസ്റ്റിലായ രാജുവിന്‍റെ മൊഴി വിരുദ്ധമായിരുന്നു. രാജുവിനെ ഭാര്യ റിസോര്‍ട്ടില്‍ ഉണ്ടെന്നറിഞ്ഞ് തങ്ങള്‍ അവിടെയെത്തി. തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തിനിടയാക്കി. കൊലചെയ്യാന്‍ മുന്‍പ് തീരുമാനിച്ചിരുന്നില്ലെന്നും അനില്‍ പൊലീസിനോട് പറഞ്ഞു.
Post Your Comments