തിരുവനന്തപുരം: സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധ സ്വരമുയര്‍ത്താനായി ഓര്‍ത്തഡോക്സ് സഭ. . കോടതി വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ സഹായം തേടുമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുന്നറിയിപ്പ്. സര്‍ക്കാറിന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് തുടര്‍ച്ചയായി നീതി നിഷേധിക്കുന്നു. നടപ്പാക്കാനാകുന്നില്ലെങ്കില്‍ അത് തുറന്ന് പറയണമെന്ന് കാത്തോലിക്ക ബാവ കുറ്റപ്പെടുത്തി. നീതി നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് പള്ളികളില്‍ പ്രമേയവും അവതരിപ്പിച്ചിട്ടുണ്ട്.
പിറവം പാമ്ബാക്കുട വലിയപള്ളില്‍ മുന്‍ വൈദിക ട്രസ്റ്റും സഭാ വക്താവുമായ ഫാദര്‍ ജോണ്‍സ് അബ്രഹാം കോണാട്ട് പ്രമേയം അവതരിപ്പിച്ചു. നീതി നിഷേധത്തിനെതിരെ വിശ്വാസികളും പ്രതിഷേധ റാലിയും വിവിധ സ്ഥലങ്ങളില്‍ നടന്നു. പെരുക്കുളം ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിശ്വസികള്‍ കണ്ണ്പൊത്തി പ്രതിഷേധിച്ചു. ഇന്ന് പള്ളികളില്‍ വായിച്ച പ്രമേയം പ്രധാനമന്ത്രിക്ക് അയക്കാനും സഭാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
Post Your Comments