ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷം ലക്ഷ്യമിടുന്ന വിശാലസഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തിപരമായ അതിജീവനത്തിന് വേണ്ടിയാണ് പാർട്ടികൾ അത്തരമൊരു സഖ്യത്തിനു രൂപം നൽകുന്നത്. സമ്പത്തുനിറഞ്ഞ വംശങ്ങളുടെ യാതൊരു പൊരുത്തവുമില്ലാത്ത സഖ്യത്തിന്റെ പൊള്ളത്തരം ജനങ്ങൾക്കു തിരിച്ചറിയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ വിശാല സഖ്യത്തിലെ പ്രധാന പാർട്ടി തെലുങ്കു ദേശമാണ്. കോൺഗ്രസിന്റെ വലതുപക്ഷ സ്വഭാവത്തിൽ പ്രതിഷേധിച്ചാണ് എൻ.ടി.രാമറാവു അത് രൂപീകരിച്ചത്. ഇപ്പോള്‍ ആ പാർട്ടിയ്ക്കാണ് കോൺഗ്രസുമായി ചേരാൻ ഏറ്റവും താത്പര്യം. ജനങ്ങൾക്കു വേണ്ടിയല്ല, അധികാരത്തിനു വേണ്ടിയാണ് സഖ്യം. സഖ്യത്തിലെ ഒട്ടേറെ നേതാക്കൾ അടിയന്തരാവസ്ഥാ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂര പീഡനത്തിനിരയായിട്ടുണ്ടെന്നതു മറക്കരുതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments