പാലക്കാട് : പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. നോബിന്‍ മീട്ടാല (22)യെന്ന ജാര്‍ഖണ്ഡ് സ്വദേശിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിയുന്നു. ശനിയാഴ്ച വൈകീട്ട് ഏഴോടെ ഒലവക്കോട് അത്താണിപ്പറമ്പിൽവെച്ചാണ് സംഭവം.
നാട്ടുകാരുടെ മർദ്ദനം ഏറ്റതോടെ നോബിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് പോലീസ്. ഇയാള്‍ക്ക് തലയ്ക്ക് നിസ്സാര മുറിവേയുള്ളൂവെന്ന് ഡോക്ടര്‍ പറഞ്ഞു. അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന രണ്ടുകുട്ടികളിൽ ഇളയ കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സ്‌കൂട്ടറിന് പിറകിലിരുന്ന കുട്ടിയുടെ ചെരിപ്പ് താഴെവീണപ്പോള്‍ അതെടുക്കാനായി വണ്ടി നിർത്തി.
ചെരുപ്പെടുക്കാൻ അമ്മയും മൂത്ത കുട്ടിയും പിറകിലേക്ക് നടക്കുന്നതിനിടെ സ്‌കൂട്ടറിലിരുന്ന ഇളയ കുട്ടിയുടെ ദേഹത്തേക്ക് പുതപ്പിട്ടുമൂടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കയായിരുന്നു പ്രതി. തുടര്‍ന്ന്, ബഹളംവെച്ചതോടെ നാട്ടുകാര്‍ പ്രതിയെ പിടികൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Post Your Comments