മൂന്നാര്‍: മീശപ്പുലിമലയിൽ എത്തുന്ന സഞ്ചാരികൾക്കായി ഇനി വനം വികസന കോര്‍പറേഷന്റെ (കെഎഫ്ഡിസി) വാഹനങ്ങളും. യാത്രക്കാർക്കായി മിനിബസും ഒരു ജീപ്പുമാണ് സർവീസ് നടത്തുക. വാഹനങ്ങളുടെ ഫഌഗ് ഓഫ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. നിലവില്‍ സ്വകാര്യ വാഹനങ്ങളിലാണ് സന്ദര്‍ശകര്‍ മൂന്നാറില്‍ നിന്ന് സൈലന്റ് വാലി എത്തുന്നത്. അവിടെനിന്നാണ് മീശപ്പുലി മലയിലേക്കുള്ള ട്രെക്കിങ്. മൂന്നാര്‍-സൈലന്റ് വാലി റോഡിന്റെ പണി പൂര്‍ത്തിയാകാതെ ബസ് സര്‍വീസ് നടത്താന്‍ സാധിക്കില്ല.
Post Your Comments