Latest NewsKerala

മനിതിയുടെ രണ്ടാം സംഘം ശബരിമലയിലേക്ക്; മലയാളിക‍ളും ഉണ്ടെന്ന് സൂചന

ശബരിമല: മനിതിയുടെ രണ്ടാം സംഘം ശബരിമലയിലേക്ക് എത്തുമെന്ന് സംഘം വ്യക്തമാക്കി. 19 പേര്‍ അടങ്ങുന്ന രണ്ടാം സംഘം ശബരിമലയിലേക്കുള്ള പാതയിലേക്കാണെന്നാണ് സൂചന. രണ്ടാം സംഘത്തില്‍ മലയാളിക‍ളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.ആദ്യ സംഘത്തില്‍ 11 പേര്‍ മലകയറാനായി എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് മനിതി സംഘത്തിന് ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്താന്‍ ക‍ഴിഞ്ഞിട്ടില്ല. പൊലീസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും ദര്‍നത്തിനായി പോകുമെന്ന നിലപാടിലുറച്ചാണ് സംഘം.

അതിനിടെ മനിതി സംഘടനയുടെ ശബരിമല സന്ദര്‍ശശനം ഹെെക്കോടതി നിരീക്ഷണ സമിതി പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകം പ‍ളളി സുരേന്ദ്രന്‍ വ്യക്തമാക്കി. നിരീക്ഷണ സമിതി എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കടകം പള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button