KeralaLatest News

ഓടിക്കയറാന്‍ ശ്രമം: മനിതി സംഘത്തെ തിരിച്ചിറക്കി

പമ്പ: ശബരിമല ദര്‍ശനത്തിനായി പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേയ്ക്ക് തിരിച്ച മനിതി സംഘത്തെ തിരിച്ചിറക്കി. പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്തേയ്ക്കുള്ള യാത്രയില്‍ സംഘത്തിലെ യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി കയറാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ ഇവരെ തിരിച്ചിറക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ഗാര്‍ഡ് റൂമില്‍ പ്രവേശിപ്പിച്ച ഇവരെ ഇപ്പോള്‍ തിരിച്ചിറക്കുകയാണ്.

അമ്പത് മീറ്റര്‍ പിന്നിട്ട ഇവരെ പെട്ടെന്ന് ഇരുന്നൂറോളം വരുന്ന പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് തിരിഞ്ഞോടിയ ഇവരെ പോലീസ് സംരക്ഷണത്തില്‍ കണ്‍ട്രോള്‍ റൂമില്‍ പ്രവേശിപ്പിച്ചു. കുറച്ചു നിമിഷങ്ങള്‍ക്കകം തന്നെ നാടകീയമായ രംഗങ്ങള്‍ക്കാണ് പമ്പ സാക്ഷ്യം വഹിച്ചത്. വളരെ കുറച്ച് പോലീസ് മാത്രമാണ് ഇവിടെ എത്തിയിട്ടുള്ളത്. പ്രതിഷേധങ്ങള്‍ രൂക്ഷമായിരിക്കുന്ന സമയത്തു തന്നെ പോലീസ് ഇവരെ സന്നിധാനത്ത് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനു മുന്നോടിയായി മനിതി സംഘത്തെ തടഞ്ഞു വച്ച് പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു നീക്കാനും നടപടി ആരംഭിച്ചു. എന്നാല്‍ അമ്പതില്‍ താഴെ മാത്രമുള്ള പോലീസിന് തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ തടയാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button