Latest NewsKerala

മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോയേക്കില്ല

ശബരിമല : ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോയേക്കില്ലെന്ന് പോലീസ്. പതിനൊന്ന് പേർക്ക് സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടെന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം പോലീസ് എടുക്കുന്നത്. എന്നാൽ തിരിച്ചുപോകാൻ മനിതി സംഘത്തോട് പോലീസ് ആവശ്യപ്പെടുകയില്ല. സ്വയം മടങ്ങിപ്പോകുന്നതുവരെ കാത്തിരിക്കാനാണ് പോലീസ് തീരുമാനം.

തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെല്‍വി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button