തിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎമ്മുമായി ബന്ധമുള്ള 30 ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കും. പങ്കെടുക്കുന്നവര്‍ 3 മണിക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീ-പുരുഷ തുല്യത നടപ്പിലാക്കുക എന്നിങ്ങനെ മൂന്നു മുദ്രാവാക്യങ്ങളാണ് വനിതാ മതിലില്‍ ഉയര്‍ത്തുക.
Post Your Comments