KeralaLatest News

മനിതി സംഘം ശബരിമലയിലേയ്ക്ക് പുറപ്പെട്ടത് സര്‍ക്കാര്‍ ഒത്താശയോടെ: കെ. സുരേന്ദ്രന്‍

സാധാരണഗതിയില്‍ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാറില്ല

തിരുവനന്തപുരം: ശബരിമലയില്‍ മനിതി സംഘം എത്തിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം. ഇവരെ ശബരിമലയില്‍ എത്തിച്ചത് സര്‍ക്കാര്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കാര്യങ്ങള്‍ നടക്കുന്നത്. കൂടാതെ പോലീസും സര്‍ക്കാരുമാണ് മനിതി പ്രവര്‍ത്തകരെ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണഗതിയില്‍ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാറില്ല. ഭക്തജനങ്ങളെ പോലും തടയുന്ന പോലീസ് ആചാരലംഘകര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ്. കൂടാതെ പോലീസിന്റെ ആസൂത്രിതമായ നീക്കങ്ങള്‍ വിശ്വാസിസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലേക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ ഒരുവശത്ത് പോലീസിന്റെ സഹായത്തോടെ യുവതികളെ കൊണ്ടുവരുന്നതിനാലാണ് പ്രതിഷേധങ്ങള്‍ ഉയരുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ആപത്ക്കരമായ നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button