മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍. പാവം രോഗികള്‍ വരിയില്‍, അധികാരികളില്‍ എത്തുന്നത് വരെ ഇത് ഷെയര്‍ ചെയ്യുക എന്ന കുറിപ്പോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ തെറ്റാണെന്ന് അറിയിച്ചുകൊണ്ട് ഡോക്ടര്‍ക്കൊപ്പമിരുന്ന രോഗി രംഗത്തെത്തി. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം തിരുവനന്തപുരം കന്യാകുളങ്ങര ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ആണ് സംഭവം നടന്നത്.
വീഡിയോ ശ്രദ്ധിക്കപ്പെടുകയും നിരവധി പേര്‍ ഡോക്ടറെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഡോക്ടര്‍ക്കൊപ്പമിരുന്ന രോഗി താനാണെന്നും മൊബൈലില്‍ കളിച്ചതല്ല തന്റെ രോഗ വിവരത്തിലെ ഒരു സംശയം തീര്‍ക്കുന്നതിനായാണ് ഡോക്ടര്‍ ഫോണ്‍ ഉപയോഗിച്ചതെന്നും അത് തന്റെ അനുവാദം ചോദിച്ചതിന് ശേഷമായിരുന്നു എന്നും പറഞ്ഞു രോഗി തന്നെ രംഗത്തെത്തി. കൂടാതെ താന്‍ നേരത്തെ തന്നെ ഡോക്ടറെ കാണിച്ചതാണ് എന്നും ഒരു ടെസ്റ്റിന്റെ റിസല്‍ട്ട് കാണിക്കാനായി വീണ്ടും എത്തിയതാണ് എന്നും രോഗി പറഞ്ഞു. ഒപ്പം ഡോക്ടര്‍ കുറ്റക്കാരിയല്ല. വീഡിയോ എടുത്തയാള്‍ക്കാണ് തെറ്റുപറ്റിയതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
Post Your Comments