Latest NewsKerala

സദാചാര ഗുണ്ടായിസം: ലഹരിവിൽപ്പന ചോദ്യം ചെയ്ത യുവാവിന് ക്രൂര മർദ്ദനം

കൊല്ലം• ലഹരി വിൽപ്പന ചോദ്യം ചെയ്ത യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം. കൊല്ലം പുനലൂരിലാണ് സംഭവം. വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി തല്ലിച്ചതച്ചു എന്നാണ് പരാതി. ബിനീഷ് കുമാർ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട ഒൻപതുപേർക്കെതിരെ കേസെടുത്തു. വാടക വീട്ടിൽ പതുങ്ങിയിരുന്ന യുവതിയും ഭർത്താവും ഗുണ്ടകളും കന്നി മുളകുപൊടിയെറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. എന്നിട്ട് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പോലീസിൽ പരാതി നൽകി.

ഈ കേസിൽ ബിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിനീഷിനെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചു തുടങ്ങിയതോടെയാണ് സത്യാവസ്ഥ പുറംലോകം അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button