ടിക് ടോക് ആപ്ലിക്കേഷനിലൂടെ ചെറുപ്പക്കാര്‍ പരസ്പരം അവഹേളിച്ച് പോസ്റ്റ് ചെയ്ത വീഡിയോകള്‍ ഈയിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ വീഡിയോയിലൂടെ പൊലീസ് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നമ്മുടെ നാടിനിതെന്തെന്തുപറ്റി?
സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോൾ മാധ്യമങ്ങളിലെയും സൈബർലോകത്തെയും സംസാരവിഷയം..
അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണം
ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകൾ …
Post Your Comments