ചെന്നൈ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്ഹാസന്. തെരഞ്ഞെടുപ്പില്‍ ഞാന്‍ ശക്തമായി തന്നെ പോരാടും, സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റി ഉടന്‍ തന്നെ കൂടുമെന്നും അദ്ദേഹം ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം സഖ്യകക്ഷി രൂപീകരണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല.
നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളുടെ ഫലം വന്നതിന് പിന്നാലെ ഇത് പുതിയ തുടക്കത്തിന്റെ അടയാളമാണെന്ന് കമല്ഹാസന് പറഞ്ഞിരുന്നു. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ഇപ്പോള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. കമല്ഹാസന് പറഞ്ഞിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കമല്ഹാസന് പീപ്പിള്‍സ് ജസ്റ്റിസ് ഫോറം എന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
Post Your Comments