ന്യൂഡല്‍ഹി : മീ ടൂ ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മലയാളി ഐടി ഉദ്യോഗസ്ഥന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. സ്വരൂപ് തന്റെ ഭാര്യയ്ക്കാണ് എഴുത്ത് എഴുതിയിരിക്കുന്നത്. താന്‍ തെറ്റുെ ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും സ്വരൂപ് പറയുന്നു. എന്നാല്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായാകും കാണുമെന്ന് സ്വരൂപ് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. യുഎസ് കേന്ദ്രമായ മള്‍ട്ടി നാഷണല്‍ കമ്ബനി ജെന്‍പാക്ടിന്റെ അസി. വൈസ് പ്രസിഡന്റ് സ്വരൂപ് രാജിനെ(35)രണ്ടു ദിവസം മുന്‍പാണ് നോയിഡയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എറണാകുളം സ്വദേശിയായ സ്വരൂപിനെതിരെ കമ്പനിയിലെ രണ്ടു സഹപ്രവര്‍ത്തകരാണ് മീ ടു ആരോപണം ഉന്നയിച്ചത്. ആരോപണത്തെ തുടര്‍ന്ന് സ്വരൂപിനെ കമ്പനി സസ്‌പെന്റ് ചെയ്തിരുന്നു.
‘എനിക്ക് ആരെയും അഭിമുഖീകരിക്കാന്‍ ധൈര്യമില്ല. നീ ധൈര്യമായിരിക്കണം, നിന്റെ ഭര്‍ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലും എല്ലാവരും എന്നെ മോശക്കാരനായാകും കാണുക… അതിനാല്‍ ഞാന്‍ പോകുന്നു ‘.ഇന്നെനിക്കറിയാം ഞാന്‍ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നുമാണ് സ്വരൂപ് ഭാര്യക്കെഴുതിയ എഴുത്തില്‍ കുറിച്ചിരിക്കുന്നത്.
എന്നെ വിശ്വസിക്കൂ ഞാന്‍ തെറ്റു ചെയ്തിട്ടില്ല. ലോകം വൈകാതെ അതു തിരിച്ചറിയും. പക്ഷേ നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിക്കണം. എല്ലാ ആരോപണവും അടിസ്ഥാനരഹിതമാണെന്നും സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പില്‍ സ്വരൂപ് പറയുന്നു.
അതേസമയം സംഭവത്തിനു ശേഷം സ്വരൂപ് കടുത്ത സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സഹപ്രവര്‍ത്തകയായ കൃതിയെ രണ്ടു വര്‍ഷം മുമ്പാണ് സ്വരൂപ് വിവാഹം ചെയ്തത്.
Post Your Comments