വാഷിങ്ടണ്‍: മെക്സിക്കന്‍ മതില്‍ പ്രതിസന്ധിയെ തുടർന്ന് അമേരിക്കയില്‍ ഭാഗിക ഭരണസ്തംഭനം. മെക്സിക്കന്‍ മതിലിനുവേണ്ടി പണം നീക്കവയ്ക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തിന് സെനറ്റില്‍ പിന്തുണ കിട്ടിയിരുന്നില്ല. 100 അംഗ സെനറ്റില്‍ 51 അംഗങ്ങളാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക്. ബില്‍ പാസാകാന്‍ 60 വോട്ടുകള്‍ വേണം.
ഡെമോക്രാറ്റ് അംഗങ്ങള്‍ ബില്‍ പിന്തുണയ്ക്കാത്തതോടെ സ്ഥിതിക്ക് ന്യൂക്ലിയര്‍ ഓപ്ഷന്‍ നടപ്പാക്കണമെന്ന് പ്രസിഡന്റ് സെനറ്റിലെ റിപബ്ലിക്കന്‍ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. 60 വോട്ടുകള്‍ക്ക് പകരം 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബില്‍ പാസാക്കാന്‍ അനുവദിക്കുന്നതാണ് ന്യൂക്ലിയര്‍ ഓപ്ഷന്‍. പക്ഷേ സെനറ്റിലെ റിപബ്ലിക്കന്‍ പക്ഷം അത് നിരാകരിച്ചതായാണ് വിവരം. ഈ സാഹചര്യത്തില്‍ ആഭ്യന്തരം, ഗതാഗതം, കൃഷി, നിയമം തുടങ്ങിയ വകുപ്പുകളിലേക്കുള്ള ധനവിഹിതം നല്‍കാന്‍ കഴിഞ്ഞില്ല. ഓഫീസുകളും ദേശീയ ഉദ്യാനങ്ങളും അടച്ചിടും.
ക്രിസ്മസ് അവധി തുടങ്ങാനിരിക്കെ ജീവനക്കാരുടെ ശന്പളവും ആനുകൂല്യങ്ങളും പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കാണെന്ന നിലപാടിലാണ് ട്രംപ്. മതിലിന് അനുകൂലമായും വിരുദ്ധമായും ജനങ്ങള്‍ക്കിടയിലും ക്യാംപയിനുകള്‍ നടക്കുന്നുണ്ട്.
Post Your Comments