കോഴിക്കോട്: സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് ലഭ്യമാക്കുന്നതിലൂടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളുടെയും മുന്നേറ്റമാണ് ലക്ഷ്യമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ . ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 70 വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചേളന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഒ. പി ശോഭന ,ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവര്‍ മുഖ്യാതിഥികളായി.സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വെറും പ്രഖ്യാപനങ്ങള്‍ക്ക അപ്പുറം സാക്ഷാത്ക്കാരത്തിന്റെ മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വത്സല അധ്യക്ഷയായി.വി ഇ ഓ മാരായ കെ ശര്‍മ്മിള, ടി ബീന തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം വിജയന്‍, ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി കെ സുജാത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജുമൈലത്ത്, ആസുത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി കെ സോമനാഥന്‍ ,ശിവപ്രസാദ് ശിവദം, ഷാജു കുമാരസ്വാമി, ഷൈജു സിവി മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗത സംഘം കണ്‍വീനര്‍ ഇ ശശീന്ദ്രന്‍ സ്വാഗതവും ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
Post Your Comments