
ന്യൂഡല്‍ഹി: പരീക്ഷണ ഓട്ടത്തിനിടെ അതിവേഗ തീവണ്ടി ‘ട്രെയിന്‍ 18’നുനേരെ കല്ലേറ്. ഡിസംബര്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വണ്ടിക്കു നേരെ കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ തീവണ്ടിയുടെ ജനല്‍ചില്ല് തകര്‍ന്നു.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഡല്‍ഹിക്കും ആഗ്രയ്ക്കുമിടെ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് കല്ലേറുണ്ടായത്. അതേസമയം കല്ലേറ് നടത്തിയ ആളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വെയുടെ ഏറ്റവും വേഗമേറിയതും, രാജ്യത്തെ എന്‍ജിനില്ലാത്ത ആദ്യ തീവണ്ടിയുമാണ് ട്രെയിന്‍ 18.
Post Your Comments