കോട്ടയം: കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് സഭ പ്രമേയം അവതരിപ്പിച്ച് പാസാക്കി. സഭാ മാനേജിംഗ് കമ്മറ്റി ആണ് പ്രമേയം പാസാക്കിയിരിക്കുന്നത്. കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതാണ് സഭയെ പ്രകോപിപ്പിച്ചത്. എല്ലാ ഭദ്രാസനങ്ങളിലും ഞായറാഴ്ച പ്രമേയം അവതരിപ്പിച്ച് പാസാക്കും. ബുധനാഴ്ച ഗവര്‍ണറെ കാണാനും ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ വോട്ട് ബാങ്കാണ് ലക്ഷ്യമിടുന്നതെന്നും ഇരട്ടത്താപ്പാണെന്നും സര്‍ക്കാരുകള്‍ നീതി നടപ്പാക്കാന്‍ ഇടപെടുന്നില്ലെന്നും ബാവ കുറ്റപ്പെടുത്തി. തിരുവല്ല നിരണം പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് ബാവ സര്‍ക്കാരിനെ വിമര്‍ശിച്ചത് .
Post Your Comments