KeralaLatest News

എന്‍എസ്‌എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ രൂക്ഷവിമർശനവുമായി കോടിയേരി

കോഴിക്കോട്: ശബരിമല, വനിതാ മതില്‍ വിഷയങ്ങളില്‍ എന്‍എസ്‌എസിനെതിരെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘സമദൂരം പക്ഷം ചേരലോ’ എന്ന പേരില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാമതില്‍ തകര്‍ക്കാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബിജെപി-ആര്‍എസ്‌എസ് ശക്തികളാണ്. അവര്‍ക്ക് ഒത്താശ നല്‍കുകയാണ് യുഡിഎഫും എന്‍എസ്‌എസ് പോലുള്ള ചില സാമൂഹ്യസംഘടനകൾ. വനിതാമതില്‍ പൊളിക്കുമെന്ന് എത്ര ഉച്ചത്തില്‍ ഇക്കൂട്ടര്‍ വിളിച്ചുപറയുന്നുവോ അത്രമാത്രം ആവേശത്തോടെ വനിതകള്‍ നവോത്ഥാന മതിലില്‍ ഭാഗമാക്കും. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍, വനിതാമതിലിനെ തുടക്കംമുതല്‍ എതിര്‍ക്കുകയും, ഇതിന്റെ മറവില്‍ മുഖ്യമന്ത്രിയെ ഒറ്റതിരിച്ച്‌ ആക്രമിക്കുകയുമാണ്. എന്നിട്ട് ഒരു ഉഗ്രശാപവും വര്‍ഷിച്ചിട്ടുണ്ട്. ഇതിനെല്ലാം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുഭവിക്കുമെന്നാണെന്നും കോടിയേരി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button