Latest NewsIndia

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ സൊറാബുദീന്‍ നരേന്ദ്ര മോദിയെ വധിക്കുമായിരുന്നു; മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡി.ജി. വന്‍സാര

വന്‍സാരയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് എ.ടി.എസാണ് സൊറാബുദീന്‍ ഷെയ്ഖിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് .

അഹമ്മദാബാദ്: സൊറാബുദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡി ജി വൻസാര .വന്‍സാര അടക്കം കേസില്‍ പ്രതികളായിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരേയും മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടു. ഗുജറാത്ത് പോലീസില്‍ ഐ.ജിയായി വിരമിച്ച ഉദ്യോഗസ്ഥനാണ് വന്‍സാര. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ സൊറാബുദീന്‍ നരേന്ദ്ര മോദിയെ വധിക്കുമായിരുന്നുവെന്ന് വന്‍സാര പറഞ്ഞു.

വന്‍സാരയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് എ.ടി.എസാണ് സൊറാബുദീന്‍ ഷെയ്ഖിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് . കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വന്‍സാര. താനും തന്റെ ടീമും ചെയ്തത് ശരിയായിരുന്നുവെന്ന് കോടതി വിധിയിലൂടെ തെളിയിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടിരുന്നു. രാഷ്ട്രീയ താൽപര്യപ്രകാരമാണ് അമിത് ഷായെ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതി ചേർത്തതെന്നു കണ്ടെത്തിയതിനേത്തുടർന്ന് 2014 ഡിസംബർ മുപ്പതിനായിരുന്നു സി.ബി.ഐ കോടതി അമിത് ഷായെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button