Latest NewsIndia

പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽഗാന്ധി

ന്യൂ ഡൽഹി : രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽഗാന്ധി. ഈ തീരുമാനത്തിലൂടെ മോദി എത്ര അരക്ഷിതനായ ഏകാധിപതിയാണെന്ന് രാജ്യത്തിന് കാട്ടിക്കൊടുത്തെന്നും ഇന്ത്യയെ പൊലീസ് നിയന്ത്രണത്തിലുളള രാജ്യം ആക്കിയാലും മോദിക്ക് തന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമർശിച്ചു.

അതേസമയം രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. രാജ്യ സുരക്ഷയ്ക്കായുള്ള നടപടി തുടരും. ഉത്തരവിൽ ആശങ്ക വേണ്ട. എല്ലാ കമ്പ്യൂട്ടറും ഫോണും ചോര്‍ത്തില്ലെന്നും അതാത് കാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാൻ ചില ഏജൻസികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നുമാണ് വിശദീകരണം. കൂടാതെ യുപിഎ സർക്കാർ 2009ല്‍ ഇറക്കിയ ഉത്തരവ് ആവർത്തിക്കുകയാണ് ബിജെപി സർക്കാർ ചെയ്തതെന്ന് അരുൺ ജെയ്‍റ്റ്‍ലി രാജ്യസഭയിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button