മുംബൈ: പതിമൂന്ന് വര്‍ഷത്തെ നിയമ നടപടിക്കൊടുവില്‍ സൊറാബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി വിധി. കേസില്‍ പ്രതികളായ 22 പേരെയും വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. കേസില്‍ കൊലപാതകം, ഗൂഡാലോചന എന്നിവ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യം സിബിഐ പ്രത്യേക കോടതി തള്ളി.
സൊഹ്റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് തുളസിറാം പ്രജാപതിയെയും ഗുജറാത്തിന്റെയും രാജസ്ഥാന്റെയും ആന്ധ്രാപ്രദേശിന്റെയും പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നായിരുന്നു കേസ്. ബി.ജെ.പി. നേതാവ് അമിത് ഷാ ഉള്‍പ്പെടെ 16 പേരെ കോടതി നേരത്തേ തന്നെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നു.
Post Your Comments