Latest NewsCricket

ഇക്കുറി ചില തകർപ്പൻ പ്രകടനങ്ങൾ പ്രതീക്ഷിക്കാം; ആരാധകർക്ക് വാക്ക് നൽകി യുവരാജ് സിംഗ്

മുംബൈ: ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ തന്നെ മുംബൈ ഇന്ത്യൻസ് വാങ്ങുമായിരുന്നു എന്ന് തന്റെ മനസ് നേരത്തെ പറഞ്ഞിരുന്നെന്ന് വ്യക്തമാക്കി യുവരാജ് സിംഗ്. ൺസിനും വിക്കറ്റിനുമായുള്ള ദാഹം ഇപ്പോഴുമുണ്ട്. കളിക്കാൻ വേണ്ടി കളിക്കുന്ന ആളല്ല ഞാൻ. കളിയോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് എന്നെ നയിക്കുന്നത്. ഇക്കുറി ചില തകർപ്പൻ പ്രകടനങ്ങൾ പ്രതീക്ഷിക്കാം. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും യുവി പറയുകയുണ്ടായി.

മുംബൈ എനിക്കു ചിരപരിചിതമായ ടീമാണ്. മുംബൈ ടീം ഡയറക്ടർ സഹീർ ഖാൻ, മെന്റർ സച്ചിൻ തെൻഡുൽക്കർ‌, ക്യാപ്റ്റൻ രോഹിത് ശർമ തുടങ്ങിയവരെയെല്ലാം എനിക്ക് പരിചയമുണ്ട്. കഴിഞ്ഞ സീസൺ അത്ര മികച്ചതായിരുന്നില്ലെന്ന് സമ്മതിക്കുന്നു. അവിടെ കളിച്ച അഞ്ചു മൽസരങ്ങളിൽ എല്ലാറ്റിലും വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളാണ് എനിക്കു തന്നിരുന്നത്. സ്ഥിരമായി ഒരു പൊസിഷൻ ഉണ്ടായിരുന്നില്ല. ഇത്തവണ എനിക്കു ലഭിച്ച അവസരം ഏറ്റവും മികച്ച രീതിയിൽ പുറത്തെടുക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും യുവരാജ് സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button