കോട്ടയം: സിസ്റ്റര്‍ അമല കൊലക്കേസിൽ വെള്ളിയാഴ്ച ശിക്ഷ വിധി പറയും. പാലാ അഡീഷണല്‍ ജില്ലാ സെഷന് ജഡ്ജി കെ. കമലേഷാണ് കേസില്‍ വിധി പറയുന്നത്. കാസര്‍ഗോഡ് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു(സതീഷ് നായര്‍-38)വാണ് കേസിലെ പ്രതി. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തുവെന്നാണ് കോടതിക്ക് ബോധ്യമായിരിക്കുന്നത്. 2015 സെപ്റ്റംബര്‍ 16-ന് അര്‍ധരാത്രിയാണു പ്രതി മഠത്തില്‍ അതിക്രമിച്ചു കയറി കൈത്തൂമ്ബകൊണ്ടു സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. അന്നത്തെ പാലാ ഡിവൈഎസ്പിയായിരുന്ന സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കേണ്ടതില്ലെന്നും അതിനാല്‍ പ്രതിക്ക് വധശിക്ഷ ആവശ്യപ്പെടില്ലെന്നുമാണ് പ്രോസിക്യൂഷന് നിലപാട്. 2015-ല്‍ ഭരണങ്ങാനം അസീസി കോണ്‍വന്റില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസി ശിക്ഷിക്കപ്പെട്ട് ഏഴുവര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു പ്രതി.
Post Your Comments