Latest NewsInternational

സ്‌കൂളുകൾക്ക് ഇനി തോക്കേന്തിയ സുരക്ഷ

വാഷിങ്ടൻ : തോക്കേന്തിയ ഉദ്യോഗസ്ഥരെ നിയമിച്ച് സ്കൂളുകൾക്കു സുരക്ഷയൊരുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ച കമ്മിഷൻ ശുപാർശ ചെയ്തു. ഫ്ലോറിഡയിലെ സ്കൂളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ മുൻവിദ്യാർഥി കടന്നു കയറി കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷൻ രൂപവൽകരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരായി വിമുക്തഭടന്മാരെയോ മുൻ പൊലീസുകാരെയോ അധ്യാപകരെ തന്നെയോ ഉപയോഗിക്കാം.

വർണവിവേചനത്തിനു ശിക്ഷയായി വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യരുതെന്ന 2014 ലെ ബറാക് ഒബാമ സർക്കാരിന്റെ നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. കടുത്ത തീരുമാനമില്ലെങ്കിൽ സ്കൂ‍ൾ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്മിഷന്റെ നിരീക്ഷണം. ഇതിനെതിരെ പൗരാവകാശ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. തോക്ക് വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം ഉയർത്തണമെന്ന ആവശ്യവും കമ്മിഷൻ തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button