ബെംഗളൂരു: ഫോൺ തിരിച്ചു തരണമെങ്കിൽ നഗ്നയായി നില്ക്കുന്ന ഫോട്ടോ അയച്ചു തരണമെന്ന് യുവതിയോട് മോഷ്ടാവിന്റെ ഭീഷണി. ബെംഗളൂരു ഹൂഡി സ്വദേശിയായ യുവതിയുടെ സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയതിന് പിന്നാലെയാണ് മോഷ്ടാവിന്റെ വക ഭീഷണിയും വന്നത്. ശല്യം കലശലായതോടെ യുവതി പൊലീസില്‍ പരാതി നല്കി. ഇക്കഴിഞ്ഞ 14നാണ് ബെംഗലരുവിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍നിന്ന് യുവതിയുടെ ഫോണ്‍ മോഷണം പോയത്.
വേറൊരു ഫോണില്‍ നിന്ന് തന്റെ മൊബൈലിലേക്ക് യുവതി ബെല്ലടിച്ചപ്പോള്‍ മോഷ്ടാവ് ഫോണെടുത്തു. യുവതിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മോഷ്ടാവ് ഫോണിലേക്ക് നഗ്നചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം യുവതി പറയുന്നസ്ഥലത്ത് ഫോണ്‍ എത്തിച്ചുനല്കുമെന്നും ഇയാള്‍ പറഞ്ഞു. യുവതി വഴങ്ങാതിരുന്നതോടെ ഫോണിലുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നമ്ബറുകളിലേക്ക് ഇയാള്‍ അശ്ലീലചിത്രങ്ങള്‍ അയയ്ക്കാനും തുടങ്ങി. തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
Post Your Comments