വെള്ളനാട്: യോഗ ക്ലാസിന് പോകാന്‍ കൂട്ടുകാരിയെ കാത്ത് നിന്ന യുവതിയുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ കാറില്‍ എത്തിയവര്‍ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. കുളക്കോട് കിഴക്കുകര തിരുവോണം വീട്ടില്‍ ആതിര (30) യുടെ ഫോണ്‍ ആണ് തട്ടിയെടുത്തത്. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു.
Read Also : കാല്‍കഴുകല്‍ വിവാദത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരണവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍
അല്‍പം അകലെ നിര്‍ത്തിയ കാറില്‍ നിന്ന് ഇറങ്ങിയ രണ്ടുപേരാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തിയത്. മൊബൈല്‍ തട്ടിയെടുത്ത ശേഷം ഇവര്‍ കാറില്‍ കയറി സ്ഥലം വിട്ടു. തിങ്കളാഴ്ച രാവിലെ 5.40ന് കുളക്കോട് ജംഗ്ഷനില്‍ ആണ് സംഭവം. സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ സംഘത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
Post Your Comments