തിരുവനന്തപുരം: നാളുകള്‍ക്കു ശേഷം ശബരിമല പ്രവേശനത്തെ കുറിച്ചും ജയില്‍ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി രഹ്ന ഫാത്തിമ. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ മല ചവിട്ടിയത്. സര്‍ക്കാര്‍ ഈ വിധി നടപ്പിലാക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ഒരു സ്ത്രീയ്ക്ക് ഒറ്റക്ക് ശബരിമലയില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് വരുത്തി തീര്‍ക്കാനായി നിരവധി ആരോപണങ്ങളാണ് അന്നത്തെ ആ ഒരു സംഭവത്തിന് ശേഷം ഉണ്ടായത്.
തനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലാത്ത ശ്രീജിത്ത് ഐപിഎസുമായി നേരത്തെ പരിചയമുണ്ടെന്നെല്ലാമുള്ള ആരോപണങ്ങള്‍ ഇതിന് വേണ്ടിയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. എന്നാല്‍ സത്യത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്ന ഒരു താല്പര്യവും സര്‍ക്കാരിന് ഇല്ലെന്നാണ് താന്‍ മനസിലാക്കുന്നത് രഹന ഫാത്തിമ പറഞ്ഞു.
ഞാന്‍ ഒരു തെറ്റ് ചെയ്തുവെന്നാണ് മറ്റുള്ളവര്‍ കരുതുന്നത്. എന്നാല്‍ മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കാന്‍ ശ്രമിച്ചതാണ് ആ തെറ്റ്. സര്‍ക്കാര്‍ കാണിച്ചത് ഇരട്ടത്താപ്പാണ്. ആക്ടിവിസ്റ്റുകള്‍ ബലിയാടാകട്ടെ എന്നൊരു അജന്‍ഡ സര്ക്കാരിനുണ്ടായിരുന്നോ എന്നുപോലും സംശയിക്കത്തക്ക രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് നടന്നതെന്ന് രഹന വിശദമാക്കുന്നു.
കൂടാതെ ഇപ്പോള്‍ സര്‍ക്കാര്‍ നിർമ്മിക്കാൻ ശ്രമിക്കുന്ന വനിതാ മതില് ആര്‍ക്കെതിരായാണ് കെട്ടുന്നതെന്ന് വ്യക്തമാക്കണമെന്നും അതേസമയം ജയില്‍ തനിക്ക് ഒരു ഭീകര അനുഭവമായിരുന്നില്ല എന്നും രഹന കൂട്ടിച്ചേര്‍ത്തു.
Post Your Comments