തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ കേരളത്തിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി ദേശീയ നേതൃത്വം. ശബരിമല വിഷയമടക്കമുള്ള സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയില്‍ രണ്ടു തവണ കേരളം സന്ദര്‍ശിക്കും. ജനുവരി 6. 27 തീയ്യതികളിലായാണ് മോദിയുടെ കേരളാ സന്ദര്‍ശനങ്ങള്‍. ആറിനു പത്തനംതിട്ടയില്‍ ബിജെപി റാലിയില്‍ പ്രസംഗിക്കും.
നാലു പാര്‍ലമെന്റെ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും. ജനുവരി 27 ന് യുവമോര്‍ച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി തൃശ്ശൂരിലാണ് മോദി എത്തുന്നത്. ഡിസംബര്‍ അവസാന വാരം അമിത് ഷാ പാലക്കാടെത്തി പാര്‍ലമെന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും തിരഞ്ഞെടുപ്പ്് മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി മടങ്ങും.
Post Your Comments