കോതമംഗലം: ആരാധനാ അവകാശത്തിനായി ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗം കോതമംഗലം ചെറിയ പള്ളിയില്‍ വലിയ പ്രതിഷേധ സ്വരമുയര്‍ത്തുകയാണ്. പളളിയില്‍ വലിയ തര്‍ക്കം നിലനില്‍ക്കവെ ഓര്‍ത്തഡോക്സ് റമ്ബാനായ തോമസ് പോള്‍ പളളിയില്‍ പ്രാര്‍ത്ഥനക്കായും എത്തി. എന്നാല്‍ യാക്കോബയ വിശ്വാസികള്‍ പ്രതിഷേധവുമായി മുന്നോട്ടെത്തി.
റമ്പാന് പളളിയില്‍ കേറുന്നതിനെതിരെ യാക്കോബയ വിഭാഗം കുച്ചിയിരുന്നു പ്രതിഷേധിച്ചു. എന്നാല്‍ പളളിയില്‍ കയറാതെ പിന്നോട്ടില്ല എന്നാണ് റമ്പാന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വികാരിയെന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വ്വഹിച്ചേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. റമ്പാന് പളളിയിലെത്തിയതിനെ തുടര്‍ന്ന് യാക്കോബയ സംഘത്തിന്റെ പ്രതിഷേധം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് കൂട്ട അറസ്റ്റ് ചെയ്യുന്നതിനും പോലീസ് നിര്‍ബന്ധിതരായി. എന്നിട്ടും പ്രശ്നം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് റമ്പാനെ സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു.
Post Your Comments