കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകന്റെ സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിനെ ഒഴിവാക്കിയതിലുള്ള കാരണം വെളിപ്പെടുത്തി മാനേജ്‌മെന്റ്. ആരാധകരുടെ പ്രതിഷേധം മൂലമാണ് ഡേവിഡിനെ പുറത്താക്കിയതെന്നും സ്റ്റേഡിയത്തിലെ മഞ്ഞപ്പടയുടെ അസാന്നിധ്യമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും അവര്‍ അറിയിച്ചു. മുംബൈക്കെതിരായ തോല്‍വിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിന് മുന്‍പില്‍ ഉണ്ടായിരുന്ന ഏകമാര്‍ഗം ഡേവിഡ് ജെയിംസിനെ പുറത്താക്കലായിരുന്നെന്നും അദ്ദേഹത്തെ പണ്ടേ പുറത്താക്കേണ്ടതായിരുന്നെന്ന് കമന്റെറ്ററായ ഷൈജു ദാമോദരന്‍ മുൻപ് വ്യക്തമാക്കിയിരുന്നു.
Post Your Comments