ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ശാന്തിപുരത്ത് ബാല്‍ക്കണിയില്‍നിന്നു വീണ് രണ്ടുവയസ്സുകാരന് മരിച്ചു. മലപ്പുറം മേല്‍മുറി കൊഴിമാട്ടിക്കളത്തില് കെ.കെ. സുഹൈറിന്റെയും ഷംസീറയുടെയും മകന് ദയാന് (2) ആണ് മരിച്ചത്. മാതാവ് ഷംസീറ കുട്ടിക്ക് ഭക്ഷണം നല്‍കിയശേഷം പാത്രം അടുക്കളയില്‍ വെക്കാന്‍ പോയ സമയത്ത് കുട്ടി രണ്ടാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
Post Your Comments