കാസര്‍ഗോഡ്: ക്രിസ്മസ് – പുതുവര്‍ഷാഘോഷത്തിന് മദ്യലഭ്യത കുറയും. മദ്യനിര്‍മ്മാണ കേന്ദ്രങ്ങളിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ ചരക്ക് സേവന നികുതി അധികൃതര്‍ തടഞ്ഞുവച്ചതോടെ മദ്യനിര്‍മ്മാണം തുലാസിലായത്. ജിഎസ്ടി ആവശ്യപ്പെട്ടാണ് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചെക്ക് പോസ്റ്റുകളില്‍ 21 ലോറികള്‍ പിടിച്ചെടുത്തത്. നികുതിയും പിഴയും അടക്കം നാലുലക്ഷം രൂപയോളം ഓരോ ലോഡിനും നല്‍കണം. ഒരുകമ്ബനി മാത്രം നികുതി അടച്ച് സ്പിരിറ്റുമായി പോയി.
മദ്യത്തെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ സ്പിരിറ്റിനും ജിഎസ്ടി ബാധകമല്ലെന്നാണ് മദ്യകമ്ബനികളുടെയും ലോറി ഉടമകളുടെയും നിലപാട്. അന്‍പതോളം ലോറികളാണ് കേരള അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളളതടക്കം സംസ്ഥാനത്തെ 19 മദ്യനിര്‍മ്മാണ കേന്ദ്രത്തിലേക്കുള്ള സ്പിരിറ്റ് ലോറികളാണ് വഴിയില്‍ കിടക്കുന്നത്. ഇത് ക്രിസ്മസ് – പുതുവര്‍ഷ സീസണില്‍ മദ്യനിര്‍മ്മാണത്തെ ബാധിച്ചേക്കും. ഇതിനെതിരെ കമ്ബനി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments