തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വലിയ കുപ്പികളിൽ എത്താനൊരുങ്ങുന്നു. അടുത്ത മാസം മുതൽ ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ മദ്യവും വിൽപ്പനയ്ക്കെത്തും . നിലവിലുള്ളവയ്ക്കു പുറമേ ഈ അളവുകളിലും മദ്യം വിൽപ്പനയ്ക്കെത്തിക്കാൻ ബിവറേജസ് കോർപ്പറേഷൻ വിതരണക്കാരോട് ആവശ്യപ്പെടുകയുണ്ടായി.
വിപണിസാധ്യതകൂടി കണക്കിലെടുത്തു മാത്രമേ പുതിയ അളവിൽ മദ്യം സംസ്ഥാനത്ത് എത്തു. എല്ലാ ബ്രാൻഡുകൾക്കും ഈ ക്രമീകരണം പ്രായോഗികമല്ലെന്നാണ് വിതരണക്കാരുടെ അഭിപ്രായം . പ്ലാസ്റ്റിക് കുപ്പികളിലാകും ഇവ വിൽക്കുക. പെഗ് അളവിൽ മദ്യംവിൽക്കുന്നതിനാൽ പുതിയ ക്രമീകരണം ബാറുകൾക്ക് പ്രയോജനകരമാണ്.
ഫെബ്രുവരിമുതൽ മദ്യത്തിന് ഏഴുശതമാനം വില ഉയരുകയാണ്. ഇതിന്റെ ഭാഗമായി 750 മില്ലിലിറ്റർ (ഫുൾ) മദ്യം ചില്ലുകുപ്പിയിലേക്കു മാറ്റും. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനാണു ബിവറേജസ് കോർപ്പറേഷന്റെ തീരുമാനം.
Post Your Comments