തിരുവനന്തപുരം: സംസ്ഥാനത്ത് ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കുന്നത് പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പദ്ധതി നടപ്പായാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അവസാനിച്ച് എല്ലാ സ്ഥാപനങ്ങളും തുറക്കുമ്പോള്‍ മദ്യ ശാലകളും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഭീഷണിയുണ്ടെന്ന പരാതി പൊലീസിന് നല്‍കി: പിറ്റേന്ന് പത്രപ്രവര്‍ത്തകന്‍ വാഹനമിടിച്ചു മരിച്ചു
എന്നാൽ അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനമാണ് ഇടത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ‘ഓരോ വാര്‍ഡിലും ഓരോ പുതിയ കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും. പുതിയ തലമുറയെ കുടുംബശ്രീയില്‍ അംഗങ്ങളാക്കും. കുടുംബശ്രീ വഴി ഓരോ വാര്‍ഡിലും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം’- മന്ത്രി വ്യക്തമാക്കി.
Post Your Comments