KeralaLatest News

സുകാഷും ലീനയും താമസിച്ചത് ഡൽഹി പോലീസിന്റെ സംരക്ഷണത്തിൽ

കൊച്ചി : ബ്യൂട്ടിപാർലർ വെടിവെയ്പ്പ് സംഭവത്തിൽ നടി ലീനാ പോളിന്റെയും ഭര്‍ത്താവ് സുകാഷ് ചന്ദ്രശേഖറിന്റേയും ഇടപാടുകള്‍ പരിശോധിച്ചു പോലീസ് പരിശോധിച്ചു. മൂന്ന് മാസം മുമ്പ് സുകാഷ് കൊച്ചിയിൽ താമസിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ലീനയ്‌ക്കൊപ്പം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഈ ദിവസങ്ങളില്‍ സുകാഷ് താമസിച്ചത്. ഡല്‍ഹി പോലീസിന്റെ സംരക്ഷണയിലായിരുന്നു കൊച്ചിയിലെ ഇവരുടെ താമസം. ചികിത്സയ്ക്ക് വേണ്ടിയാണു ഇവർ കൊച്ചിയിലെത്തിയതെന്നും ഇവർക്ക് ധാരാളം സന്ദർശകർ ഉണ്ടായിരുന്നുവെന്നും റിസോർട്ട് ഉടമ പോലീസിന് മൊഴി നൽകി. എന്നാൽ പോലീസ് ഒപ്പമുണ്ടെന്ന വിവരം ഇവർ റിസോർട്ട് അധികൃതരെ അറിയിച്ചിരുന്നില്ല.

ഇതേ സമയം കൊച്ചിയിലെ മറ്റ് രണ്ട് റിസോര്‍ട്ടുകളിലും ഇവർ ‍താമസിച്ചതായാണു പോലീസിന് ലഭിച്ച വിവരം. ഈ വരവിനിടയിൽ നടത്തിയ ഇടപാടുകളാണ് വെടിവെയ്പ്പ് വരെ കൊണ്ടെത്തിച്ചതെന്നാണ് പോലീസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button